പെട്രോൾ പമ്പിന് എൻഒസി ലഭിക്കാൻ ടി.വി പ്രശാന്തിന്റെ കയ്യിൽനിന്നും എഡിഎം കെ.നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന സൂചനയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ തന്റെ പ്രസംഗത്തിലൂടെ നൽകിയത്. മുഖ്യമന്ത്രിയുടെഓഫിസിലേക്ക് ഈ മാസം 10ന് അയച്ചതായി ടി.വി.പ്രശാന്തൻ അവകാശപ്പെടുന്ന പരാതിയുടെ പകർപ്പ് ഇന്നലെ ഇയാൾ മാധ്യമങ്ങൾക്ക് കൈമാറി. എന്നാൽ പരാതി അയച്ചതിന്റെ നമ്പറോ പരാതി സ്വീകരിച്ചതായുള്ള രേഖകളോ ഒന്നും കൈവശമില്ല.