പണം പിൻവലിക്കാനുള്ള സൗജന്യ ഇടപാടുകൾക്ക് പുറമെയുള്ള ഓരോ ട്രാൻസാക്ഷനും നിലവിൽ 21 രൂപയാണ് നൽകുന്നത്. എന്നാൽ ഒന്നാം തീയതി മുതൽ അത് 23 രൂപയാകും. അക്കൗണ്ടുള്ള ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് അഞ്ച് തവണയും മറ്റ് ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് മൂന്ന് തവണയും (മെട്രോ അല്ലാത്ത നഗരങ്ങളിൽ ഇത് അഞ്ച് തവണയും) പണം സൗജന്യമായി പിൻവലിക്കാം.