സ്ത്രീകള്‍ എവിടെയും സുരക്ഷിതരല്ല! എന്ന തിരിച്ചറിവിന്‍റെ മറ്റൊരു ദിനം കൂടി കടന്നുപോയി; നടി ആലിയ ഭട്ട്.

കൊല്‍ക്കത്ത മെഡിക്കല്‍ കോളജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച്‌ നടി ആലിയ ഭട്ട് ആശങ്ക പങ്കുവച്ചു. നിർഭയ ദുരന്തം നടന്നിട്ട് ഒരു ദശാബ്ദ്ത്തിലേറെയായിട്ടും സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് ഓർമിപ്പിക്കുന്ന സംഭവമാണ് കൊല്‍ക്കത്തയില്‍ നടന്നതെന്ന് നടി ആലിയ ഭട്ട്.