വയനാട് ദുരന്തത്തെതുടർന്ന് മാറ്റിവയ്ക്കുകയായിരുന്ന വള്ളം കളിയാണ് ഈ മാസം 28ന് നടത്താൻ തീരുമാനിച്ചത്. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എൻടിബിആർ) എക്സിക്യൂട്ടീവ് യോഗം കഴിഞ്ഞദിവസം ചേർന്നാണ് വള്ളംകളി ഈ മാസം 28ന് നടത്താൻ തീരുമാനം എടുത്തത്. ഉച്ചയ്ക്ക് 2 ന് മത്സരം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.