മാസപ്പടി വിവാദത്തില്‍ പ്രതികരിക്കുന്നില്ല’മൂന്നു ദിവസമായി മാളത്തിൽ ഒളിച്ചിരിക്കുന്ന ആളാണോ ക്യാപ്റ്റൻ –

 
മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി മുഹമ്മദ് റിയാസിനെയും വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ.മാസപ്പടി വിഷയത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രിയും മന്ത്രി പിഎ മുഹമ്മദ് റിയാസും മാളത്തിലൊളിച്ചിരിക്കുകയാണ്. മുഹമ്മദ് റിയാസ് രാജ്യത്തെ ഏത് വിഷയത്തിലും അഭിപ്രായം പറയുന്ന ആളായിരുന്നു. ഇപ്പോൾ മിണ്ടാട്ടമില്ല,റിയാസ് ഇതുവരെ ഭാര്യയ്ക്കു കിട്ടിയ പണം തിരഞ്ഞെടുപ്പു സമയത്ത് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ നിങ്ങളെല്ലാവരും വിളിക്കുന്നത് ക്യാപ്റ്റൻ, ഇരട്ടച്ചങ്കൻ എന്നൊക്കെയാണ്. മൂന്നു ദിവസമായി മാളത്തിൽ ഒളിച്ചിരിക്കുന്ന ആളാണോ ഈ ക്യാപ്റ്റൻ’’ – വി.മുരളീധരൻ ചോദിച്ചു