Breaking News:
റോഡ് പണി പൂർത്തിയാക്കാത്ത കരാറുകാരനെ കാണാനില്ലെന്ന് ബ്ലോക്ക് കോൺഗ്രസ് പോലീസിൽ പരാതി നൽകി.
വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് 10 ലക്ഷം രൂപ വീതം നൽകാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. ഉരുൾപൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ഏഴ് കുട്ടികൾക്കും, മാതാപിതാക്കളിൽ ഒരാൾ മാത്രം നഷ്ടപ്പെട്ട 14 കുട്ടികൾക്കും പഠനാവശ്യത്തിനായി മാത്രം 10 ലക്ഷം രൂപ അനുവദിക്കും.
‘പുരുഷന്മാർക്ക് സൗജന്യമായി രണ്ടു കുപ്പി മദ്യം നൽകണം’ വിചിത്ര ആവശ്യവുമായി കർണാടക ജെ ഡി എസ് എംഎൽഎ എം ടി കൃഷ്ണപ്പ.
പെട്രോൾ പമ്പിൽ നിന്ന് പണമടങ്ങിയ ബാഗുമായി കടന്ന് യുവാക്കൾ; അമ്പതിനായിരം രൂപയോളം നഷ്ടമായി.
മധുരം വിതരണം ചെയ്ത് റോഡ് സുരക്ഷ ബോധവൽക്കരണം.