ആലത്തൂർ : വിവാഹ വാഗ്ദാനം നൽകി പണം തട്ടിയതായി തമിഴ്നാട് സ്വദേശി ആലത്തൂർ പോലീസിൽ പരാതി നൽകി കഴിഞ്ഞദിവസം ഇതര സംസ്ഥാനങ്ങളിലേക്കുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് വടക്കഞ്ചേരി പോലീസിൽ നാലുപേർ പിടിയിലായതിന് പിന്നാലെയാണ് ആലത്തൂർ പോലീസിൽ ഇപ്പോൾ തമിഴ്നാട് സ്വദേശി പരാതിയുമായി എത്തിയിരിക്കുന്നത് , സംഭവത്തിൽ ആലത്തൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു, മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർക്ക് ഇതുമായി ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.