. മുതലമട കാടംകുറിശ്ശിയില്‍ താമസിക്കുന്ന വില്‍സണ്‍-ഗീതു ദമ്പതികളുടെ മകൻ വേദവ് (ഒന്നര)ആണ് മരിച്ചത്. മുത്തച്ഛനോടൊപ്പം സൊസൈറ്റിയില്‍ പാല് ഒഴിക്കുന്നതിനായി റോഡിലൂടെ പോകുന്ന സമയത്താണ് അപകടം സംഭവിച്ചത്. അയല്‍വാസിയായ എം കുട്ടപ്പന്റെ 15 വര്‍ഷത്തോളം പഴക്കം ചെന്ന മതില്‍ക്കെട്ടാണ് കുഞ്ഞിന്റെ ശരീരത്തില്‍ വീണത്.
മതില്‍ക്കെട്ടിന്റെ ബലക്ഷയമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി: വേദ. മുത്തച്ഛൻ: വേലായുധൻ. മുത്തശ്ശി: പാര്‍വതി. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.