കോളേജിന് സമീപം ബർഗർ കടയുടെ മറവിൽ വിൽക്കുന്നത് മെത്താഫിറ്റാമിനും കഞ്ചാവും: 29കാരൻ പിടിയിൽ

പാലക്കാട്‌ : ബർഗർ കടയുടെ മറവിൽ 29കാരന്റെ ലഹരി വിൽപ്പന. പാലക്കാട് സ്വദേശി മുഹമ്മദ് റസൂലാണ് പിടിയിലായത്. വിക്റ്റോറിയ കോളേജിന് സമീപമുള്ള ഹെവൻലി ബ്രാൻഡ്‌സ് എന്ന ബർഗർ കടയുടെ മറവിലാണ് ലഹരിക്കച്ചവടം നടത്തിയിരുന്നത് 110 ഗ്രാം മേത്തഫിറ്റമിനും അഞ്ചരക്കിലോ കഞ്ചാവും ഇയാളിൽ നിന്നും കണ്ടെടുത്തു. കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ച് നൽകിയിരുന്ന കണ്ണിയാണ് ഇയാൾ.
പ്രതി ലഹരിവസ്തുക്കൾ എത്തിച്ചുരുന്നത് ബാംഗ്ലൂരിൽ നിന്നെന്നാണ് സൂചന