*നെല്ലിയാമ്പതി ഉൾക്കാടുകളിൽ 3,500 മരമഞ്ഞൾ തൈകൾ നട്ടു*
ന്മാറ : നെല്ലിയാമ്പതി അയ്യപ്പൻതിട്ടുമുതൽ കൈകാട്ടി വരെയുള്ള കാടുകളിൽ മരമഞ്ഞളിന്റെ 3500 തൈകൾ നട്ടു. വംശനാശഭീഷണി നേരിടുന്ന ഔഷധച്ചെടികളുടെ പുനഃസ്ഥാപനം ലക്ഷ്യമിട്ടാണ് സന്നദ്ധപ്രവർത്തകർ തൈകൾ നട്ടത്. നിബിഡവനം ഉൾക്കൊള്ളുന്ന 4.5 ഹെക്ടറാണ് തിരഞ്ഞെടുത്തത്. വിദ്യാർഥികൾ, വനസംരക്ഷണ സമിതി അംഗങ്ങൾ, വിവിധ ക്ലബ്ബംഗങ്ങൾ എന്നിവർ പങ്കെടുത്തു.
നെന്മാറ ഡി.എഫ്.ഒ. കെ. മനോജ് ഉദ്ഘാടനം ചെയ്തു. പീച്ചി കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ സുജനപാൽ മുഖ്യാതിഥിയായി. നെല്ലിയാമ്പതി റെയ്ഞ്ച് ഓഫീസർ അജയഘോഷ് അധ്യക്ഷനായി. ജയേന്ദ്രൻ, രംഗസ്വാമി, പ്രമോദ്, സാബു, ഗംഗാധരൻ, അശോക് നെന്മാറ, എം. വിവേഷ് എന്നിവർ സംസാരിച്ചു.