മന്ത്രി കെ. കൃഷ്ണൻകുട്ടി ശാരീരിക അസ്വസ്ഥതയിൽ ആശുപത്രിയിൽ

ശാ­രീരിക അസ്വാ­സ്ഥ്യ­ത്തെ­തു­ടര്‍­ന്ന് മന്ത്രി കെ.കൃ­ഷ്­ണന്‍­കു­ട്ടി­യെ ആ­ലപ്പുഴ മെ­ഡി­ക്കല്‍ കോ­ള­ജി­ലെ ഐ­സി­യു­വില്‍ നി­രീ­ക്ഷ­ണ­ വിഭാഗത്തി­ലാണ്.ന­വ­കേ­ര­ള സ­ദ­സില്‍ പ­ങ്കെ­ടു­ക്കാന്‍ ആ­ല­പ്പു­ഴ­യി­ലെത്തി­യ മ­ന്ത്രി­ക്ക് രാ­വി­ലെ ഹോ­ട്ടല്‍ മു­റി­യില്‍വ­ച്ച് നെ­ഞ്ചു­വേ­ദ­ന അ­നു­ഭ­വ­പ്പെ­ടു­ക­യാ­യി­രുന്നു. ഉട­നെ ഡി­എംഒ­യെ വിവ­രം അ­റി­യി­ച്ച­തിനെ തുടർന്ന് കാര്‍ഡി­യോ­ള­ജി­സ്റ്റ് ഡോക്ടർ എത്തി പരി­ശോ­ധിക്കുകയായിരുന്നു.പ്രാ­ഥ­മി­ക പരി­ശോ­ധ­ന­യ്­ക്ക് ശേ­ഷം അ­ദ്ദേഹ­ത്തെ ആ­ശു­പ­ത്രി­യി­ലേ­ക്ക് മാ­റ്റി. ആ­രോ­ഗ്യ­മന്ത്രി വീ­ണാ ജോര്‍­ജ് ആ­ശു­പ­ത്രി­യി­ലെ­ത്തി­യതായി ആശുപത്രി അധികൃതർ അറിയിച്ചു.