ആരോഗ്യനില വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വനം മന്ത്രി എ. കെ. ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഉപരി ചികിത്സയ്ക്കായി മാറ്റി. രക്തസമ്മർദത്തിലെ ഏറ്റക്കുറച്ചിൽ ഉണ്ടായതിനെ തുടർന്നാണ് ഇന്നലെ അദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസുമായി ബന്ധപ്പെട്ട പര്യടനത്തിനിടെയാണ് അദ്ദേഹത്തിന് ദേഹ അസ്വസ്ഥം അനുഭവപ്പെട്ടത്.