മുംബൈ: മഹാരാഷ്ട്രയിൽ മിനി ബസ് കണ്ടെയ്‌നറിലിടിച്ച് 12 പേർ മരിച്ചു. 23 പേർക്ക് പരുക്കേറ്റു. ഛത്രപതി സംഭാജിനഗർ ജില്ലയിലെ സമൃദ്ധി എക്സ്‌പ്രസ് വേയിലാണ് അപകടമുണ്ടായത്.
സ്വകാര്യ മിനി ബസിൽ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസ് അമിതവേഗത്തിലായിരുന്നെന്നാണ് റിപ്പോർട്ട്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് കണ്ടെയ്‌നറിൽ ഇടിക്കുകയായിരുന്നു.പരിക്കേറ്റവരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.