മംഗലംഡാം നേർച്ചപ്പാറയിൽ പട്ടാപകൽ കടുവയെ കണ്ടതായി നാട്ടുകാർ; പ്രദേശവാസികൾ ഭീതിയിൽ.

മലയോരമേഖയായ മംഗലംഡാം നേർച്ചപ്പാറയിൽ കൃഷിയിടത്തിൽ കടുവയെ കണ്ടു. ഇന്ന് രാവിലെ 8ന് നേർച്ചപ്പാറ താഴത്തേൽ സണ്ണിയാണ് വീടിനു സമീപമുള്ള കൃഷിയിടത്തിൽ 30 മീറ്റർ അകലത്തിലായാണ് കടുവയെ കണ്ടത്. റബ്ബറിൻ്റെ റീപ്ലാൻ്റിങ് ജോലികൾ നടക്കുന്ന പറമ്പിലൂടെ വീട്ടുവളപ്പിലുള്ള പശുത്തൊഴുത്തിനടുത്തേക്ക് കടുവ നടന്നുവരികയായിരുന്നു. സണ്ണി കടുവയെ കണ്ടാൽ ബഹളം വച്ചതും കടുവ ഓടി. പിന്നീട് നാട്ടുകാരും മറ്റും വനമേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടയിൽ തൊട്ടടുത്തുള്ള കൊന്ത കാടായി കിടക്കുന്ന പറമ്പിൽ നിന്നും കടുവ ഓടി പോകുന്നതും നാട്ടുകാർ ഉൾപ്പെടെ വനം വകുപ്പും കണ്ടതായാണ് വിവരം.