എഐവൈഎഫ് നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രദേശത്തെ ഒരു നേതാവിന് പങ്കുണ്ടെന്ന് ഭർത്താവിന്റെ മൊഴി രേഖപ്പെടുത്തി. മണ്ണാർക്കാട് പോലീസാണ് മൊഴിയെടുത്തത്. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഷാഹിനയെ (31) കഴിഞ്ഞ ദിവസമാണ് വടക്കുമണ്ണത്തെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഭർത്താവ് സാദിഖ് ബുധനാഴ്ച സ്റ്റേഷനിലെത്തി മൊഴി നൽകുകയായിരുന്നു. വിദേശത്തായിരുന്ന ഇദ്ദേഹം ബുധനാഴ്ചയാണ് നാട്ടിലെത്തിയത്. ഷാഹിനയുടെ മരണത്തിൽ പ്രദേശത്തെ ഒരു നേതാവിന് പങ്കുണ്ടെന്നും ഇദ്ദേഹം പിന്നീട് മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ ആരോപിച്ചു.