തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി ജോയി (47) യുടെ മൃതദേഹം തകരപ്പറമ്പിലെ കനാലിൽ പൊന്തി. പൊലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി കനാലിൽ നിന്നും മൃതദേഹം പുറത്ത് എടുത്തു. മൃതദേഹം തിരുവനന്തപുരംമെഡിക്കൽ കോളജിലേക്ക് മാറ്റി. ജോയിയെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും കൂടി മൂന്നാം ദിവസമായമായിരുന്നു.