മലയിൽ കുടുങ്ങിയ ബാബു ഇന്ന് കസ്റ്റഡിയിൽ കുടുങ്ങി

മലമ്പുഴ കൂമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു പോലീസ് കസ്റ്റഡിയിൽ. കാനിക്കുളത്തെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തിയതിന് കസ്റ്റഡിയിലായി. ഇന്നലെ വൈകുന്നേരം മരുത റോഡ് ബസ്റ്റോപ്പിന് സമീപമുള്ള വീടിൻെറ മുറിയിൽ കയറിയാണ് ഇയാൾ അക്രമം കാണിച്ചത്. വീട്ടിലെ ഉപകരണങ്ങൾ എല്ലാം തല്ലി തകർത്തു. ഗ്യാസിലിണ്ടർ തുറന്നു വിടുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന്റെ പരാക്രമം കണ്ട് ജനങ്ങൾ പരിഭ്രാന്തരായി. പോലീസിനെ വിവരം അറിയിച്ച തുടർന്ന് പോലീസ് സേനാംഗങ്ങൾ സ്ഥലത്തെത്തി കീഴടക്കുകയായിരുന്നു. ഒന്നരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ വാതിൽ ചവിട്ടി തുറന്നാണ് ബാബുവിനെ കീഴ്പ്പെടുത്തിയത്. ബാബുവിനെ പോലീസ് കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.