മാളയിൽ കുഴിക്കാട്ടുശ്ശേരി വരദനാട് പാറമടയിലേക്ക് കാർ മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കുഴിക്കാട്ടുശ്ശേരി വരദനാട് ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്. കൊമ്പിടിഞ്ഞാമക്കൽ സ്വദേശികളായ മൂത്തേടത്ത് ശ്യാം, പുന്നേലി പറമ്പിൽ ജോർജ്, പടിഞ്ഞാറേ പുത്തൻ ചിറതാക്കോൽക്കാരൻ ടിറ്റോ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 ന് ഇവർ സഞ്ചരിച്ച കാർ 40അടിയോളം താഴ്ചയുള്ള പാറമടയിലേക്ക് മറിയുകയായിരുന്നു. പുറകിൽ വന്ന ബൈക്ക് യാത്രക്കാരനാണ് പാറമടയിലേക്ക് കാർ മറിയുന്നത് കണ്ടത്. തുടർന്ന് നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു.