മലപ്പുറം പന്തല്ലൂർ തൊണ്ടിയാളത്തിൽ അമ്മയ്ക്കൊപ്പം വരികയായിരുന്ന കുഞ്ഞിനു നേരെയായിരുന്നു പുലിയുടെ ആക്രമണം. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാലു വയസ്സ് പ്രായമുള്ള ആൺകുഞ്ഞാണ് അ മരിച്ചത്. പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങി. മലപ്പുറം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലകളിലൊന്നാണ് ആനക്കയം പഞ്ചായത്തിന്റെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന പന്തലൂർമലയിൽ നിന്നാകാം പുലി ഇറങ്ങിയതെന്ന് പ്രദേശവാസികൾ പറയുന്നു.