പരിശുദ്ധാത്മാവു വഴി ദൈവം തരുന്ന ദാനങ്ങളും അനുഗ്രഹങ്ങളും സമൂഹത്തിൻ്റേയും സഭയുടേയും വളർച്ചക്കു വേണ്ടിയാണെന്നും സഭയോടൊത്തുചേർന്നു നിന്നു കൊണ്ട് ദൈവാനുഗ്രഹം വാങ്ങണമെന്നും പാലക്കാട് രൂപതാ മെത്രാൻ മാർ പീറ്റർ കൊച്ചുപുരക്കൽ. മലമ്പുഴ നെഹെമിയ മിഷൻ്റെ നിത്യാരാധന ചാപ്പലിൻ്റെ വെഞ്ചിരിപ്പു കർമ്മത്തോടനുബന്ധിച്ചു അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു മെത്രാൻ. ദൈവം അനുഗ്രഹം തന്നാൽ മാത്രമേ നമ്മുടെ പ്രവർത്തനങ്ങളിലും കുടുംബങ്ങളിലും വളർച്ചയുണ്ടാവുകയൂള്ളൂ അതിനായി പരിശുദ്ധാത്മാവിനോട് മുട്ടിപ്പായി പ്രാർത്ഥിക്കണമെന്നും മെത്രാൻ പറഞ്ഞു. ഇന്നു രാവിലെ നടന്ന ദിവ്യബലിയിൽ ഒലവക്കോട് ഫൊറോന വികാരി ഫാ: ജോസ് അങ്ങേവീട്ടിൽ മുഖ്യ കാർമ്മീകനായി. ധോണി മരിയൻ റിന്യൂവൽ സെൻറർ ഡയറക്ടർ ഫാ: റെനി പുല്ലൂ കാലായിൽ, ഫാ: സേവ്യർ വളയത്തിൽ എന്നിവർ സഹകാർമ്മീക രായി. നെഹെമിയ മിഷൻ ഡയറക്ടർ ഫാ: ഡൊമിനിക് ഐപ്പൻ പറമ്പിൽ ആമുഖ പ്രഭാഷണം നടത്തി. തുടർന്നു് സ്നേഹവിരുന്നും നടന്നു.