പല്ലശ്ശേന താമരമുകൾ അമ്പലത്തിനു സമീപം വെച്ച് കറുത്ത ബൈക്കിൽ ഒരു പുരുഷനും സ്ത്രീയും വന്ന് പാടത്ത് പണി കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോവുകയായിരുന്ന സ്ത്രീയുടെ അടുത്ത് നിർത്തി വഴി ചോദിച്ച് ബൈക്കിൽ മുന്നിലിരുന്നയാൾ അന്യായക്കാരിയുടെ സുമാർ 2 പവൻ തൂക്കം വരുന്നതും 80,000/- രൂപ വിലമതിയ്ക്കുന്നതുമായ സ്വർണ്ണമാല വലിച്ച് പൊട്ടിച്ച് കവർച്ച ചെയ്തു. പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ചിറ്റൂർ ഡി.വൈ.എസ്.പി സുന്ദരൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. കോഴിപ്പാറയിലെ സൊരപ്പാറ സ്വദേശികളായ രാജൻ, Age 65, S/o രാമസ്വാമി, സൊരപ്പാറ, കോഴിപ്പാറ, കൊഴിഞ്ഞാമ്പാറ, അന്നമ്മ,Age. 50, W/o രാജൻ എന്നിവരാണ് കൊല്ലങ്കോട് പോലീസിൻ്റെ പിടിയിലായത്. പരാതിക്കാരി ഉൾപ്പെടെയുള്ള നിരവധി പേരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചും, കൃത്യത്തിൽ ഉൾപ്പെട്ട വാഹനത്തിന്റെ നിറവും മോഡലും ഉൾപ്പെടുന്ന കാര്യങ്ങൾ പരിശോധിച്ചുമാണ് അന്വേഷണ സംഘം പ്രതികളിൽ എത്തി ചേർന്നത്. അന്വേഷണ സംഘത്തിൽ കൊല്ലങ്കോട് പോലീസ് ഇൻസ്പെക്ടർ വിപിൻദാസ്, പറമ്പിക്കുളം പോലീസ് ഇൻസ്പെക്ടർ ആദം ഖാൻ, കൊല്ലങ്കോട് പോലീസ് സബ് ഇൻസ്പെക്ടർ മധു, ചിറ്റൂർ പോലീസ് സ്റ്റേഷൻ ASI നസീറലി, SCPO ജിജോ, കൊല്ലങ്കോട് പോലീസ് സ്റ്റേഷൻ SCPO ജെബിൻ ഷാ, ഗുരുവായൂരപ്പൻ, CPO രമേശ്, ജിജേഷ്, ജിഷ, DVR CPO സുഭാഷ്, പറമ്പിക്കുളം പോലീസ് സ്റ്റേഷൻ DVR CPO സുഭാഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.