പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പാമ്പ് കടിയേറ്റ മകളുമായി എത്തിയ യുവതിക്ക് പാമ്പുകടിയേറ്റിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ കെ.ജെ. റീന അറിയിച്ചു. വിശദമായ പരിശോധനയിൽ യുവതിക്ക് പാമ്പുകടിയേറ്റിട്ടില്ലെന്ന് കണ്ടെത്തിയെന്നും യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തത് ഉചിതമായില്ലെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ പറഞ്ഞു.