പാലക്കാട് ദേശീയപാതയിൽ കാർ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞ് 55വയസുകാരന് ദാരുണാന്ത്യം. കൊടൈക്കനാൽ സ്വദേശി തങ്കമുത്തു(55) ആണ് മരിച്ചത്. തങ്കമുത്തു ഓടിച്ചിരുന്നവാഹനത്തിൽ മറ്റു മൂന്നുപേർ കൂടി ഉണ്ടായിരുന്നു. എല്ലാവർക്കും പരിക്കേറ്റിട്ടുണ്ട്. പാലക്കാട്- തൃശ്ശൂർ ദേശീയപാത കണ്ണനൂരിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ശബ്ദം കേട്ടെത്തിയ യാത്രക്കാരനാണ് അപകടം അറിയുന്നത്. ഉടനെ വാഹനത്തിൽ ഉള്ള രണ്ടുപേരെ പുറത്തെടുത്തു. വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന തങ്കമുത്തുവിന്റെ ഭാര്യ സുമതി, മകൻ ആകാശ്, സഹോദരി സെമന്തകം എന്നിവർആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെപരിക്ക്ഗുരുതരമല്ല.