22 ലിറ്റർ മദ്യവുമായി കിഴക്കഞ്ചേരി സ്വദേശി ആലത്തൂർ എക്സൈസിന്റെ പിടിയിലായി

അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ച 22 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി കിഴക്കഞ്ചേരി എരുക്കിൻ ചിറ സാബു മകൻ പ്രസാദ് എന്നയാൾ ആലത്തൂർ എക്സൈസിന്റെ പിടിയിലായി.
വ്യത്യസ്ത ബ്രാന്റ് മദ്യം ആവശ്യാനുസരണം ആവശ്യക്കാർക്ക് എത്തിച്ചു കൊടുത്താണ് ഇയാൾ മദ്യവിൽപ്പന നടത്തിവന്നിരുന്നത്.
ബൈക്കിൽ മദ്യം കയറ്റി വിൽപ്പനയ്ക്കായി പുറപ്പെടുമ്പോഴാണ് പ്രതി ആലത്തൂർ എക്സൈസ് റെയ്ഞ്ച് അധികൃതരുടെ പിടിയിലായത്.

പ്രതിയെ ആലത്തൂർ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
AEI (G) P സന്തോഷ്കുമാർ , പ്രിവന്റീവ് ഓഫീസർ P.ഷാജി, CEOമാരായ പ്രസാദ് എം, കെ.അശോക്, ആർ.പദ്മദാസ് , രമേഷ് ജെ, പ്രസന്ന ബി,എക്സൈസ് ഡ്രൈവർ സാനി എന്നിവരായിരുന്നു എക്സൈസ് സംഘത്തിലുണ്ടായിരുന്നത്