എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. 26 പവന് സ്വര്‍ണം മോഷണം പോയതായി പരാതി. കോഴിക്കോട് കൊട്ടാരം റോഡിലുള്ള വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണം മോഷണം പോയതായി അറിയുന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 15 ലക്ഷം രൂപ വില വരുന്ന 26 പവനോളം സ്വര്‍ണമാണ് മോഷണം പോയതെന്നാണ് പരാതി.