എം.​ആ​ര്‍.​അ​ജി​ത് കു​മാ​റി​ന് ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം; ശി​പാ​ര്‍​ശ മന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​ക​രി​ച്ചു.

ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളി​ല്‍ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന എ​ഡി​ജി​പി എം.​ആ​ര്‍.​അ​ജി​ത് കു​മാ​റി​ന് ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​കാ​നു​ള്ള ശി​പാ​ര്‍​ശ മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​ക​രി​ച്ചു. ജൂ​ലൈ ഒ​ന്നി​ന് നി​ല​വി​ലെ പോ​ലീ​സ് മേ​ധാ​വി ഷെ​യ്ഖ് ദര്‍​വേ​സ് സാ​ഹി​ബ് സ​ര്‍​വീ​സി​ല്‍​നി​ന്ന് വി​ര​മി​ക്കു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് അ​ജി​ത്കു​മാ​റി​ന് സ്ഥാ​ന​ക്ക​യ​റ്റം നൽകുക.

ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ക​മ്മി​റ്റി​യാ​ണ് അ​ജി​ത് കു​മാ​റി​ന് സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ന് ശി​പാ​ര്‍​ശ ന​ല്‍​കി​യി​രു​ന്ന​ത്. വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​തു​കൊ​ണ്ട് മാ​ത്രം സ്ഥാ​ന​ക്ക​യ​റ്റം ത​ട​യാ​നാ​കി​ല്ലെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പൂ​രം ക​ല​ക്ക​ല്‍, ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലും അ​ജി​ത്കു​മാ​റി​നെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.