മഹാരാഷ്ട്രയിലെ കല്യാണിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് 12 കാരിയെ അമ്മയുടെ കൺമുന്നിൽ വച്ച് കുത്തിക്കൊന്നു. കൊലപാതകം നടത്തിയ 20 കാരനെ സംഭവ സ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തു. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ അക്രമിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. എട്ട് തവണയാണ് പെൺകുട്ടിക്ക് കുത്തേറ്റത്. പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.