പ്രണയം എതിർത്തതിന് മുത്തശ്ശിയെയും സഹോദരഭാര്യയെയും 19കാരനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം വർഷ ഫാർമസി വിദ്യാർത്ഥി ഗുണശീലനും സുഹൃത്ത് റിഷികുമാറുമാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ മധുരയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. കൊലപാതകത്തിന് പിന്നിൽ പ്രണയം എതിർത്തതിലുള്ള വൈരാഗ്യമാണെന്ന് പ്രതികൾ സമ്മതിച്ചു.
മുത്തശ്ശിയെയും സഹോദരഭാര്യയെയും കൊന്നതിന് ശേഷം മൃതദേഹം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഒളിപ്പിക്കുകയായിരുന്നു. ഇരുവരുേയും കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. ഫാർമസി വിദ്യാർത്ഥിയായ ഗുണശീലന്റെ സഹപാഠിയുമായുള്ള പ്രണയബന്ധം മുത്തശിയും സഹോദര ഭാര്യയും എതിർത്തിരുന്നു. ഇതിനെത്തുടര്‍ന്ന് വീട്ടിൽ ചൊവ്വാഴ്ച തർക്കം ഉണ്ടായി. ഇതിന് പിന്നാലെയാണ് ഇരുവരോടുമുള്ള വൈരാഗ്യം കൊലപാതകത്തില്‍ എത്തിയത്.