ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള അഞ്ചാം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച്‌ ബിജെപി; ഡോ. ടി.എൻ. സരസു ആലത്തൂരില്‍.

111 പേരടങ്ങുന്ന സ്ഥാനാർഥി പട്ടികയാണ് പ്രഖ്യാപിച്ചത്. വയനാട്ടില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മത്സരിക്കും. എറണാകുളത്ത് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ് രാധാകൃഷ്ണനും കൊല്ലത്ത് നടൻ ജി. കൃഷ്ണകുമാറും മത്സരിക്കും. ഗവ. വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പല്‍ ഡോ. ടി.എൻ. സരസു ആലത്തൂരില്‍ എൻഡിഎ സ്ഥാനാർഥിയാകും.