ഇന്ന് വൈകുന്നേരം നാലിനാണ് ലോക്കോ പൈലറ്റ് കെ.പി.പ്രജീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് പ്രജീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റൊരു ലോക്കോ പൈലറ്റ് എത്തിയ ശേഷം ട്രെയിൻ യാത്ര തുടരുകയായിരുന്നു. ഒരു മണിക്കൂറോളം വൈകിയാണ് ട്രെയിൻ യാത്ര പുനഃരാരംഭിച്ചത്.