
പരിസ്ഥിതി സദസ്സ്, പച്ചതുരുത്ത് നിർമ്മാണം, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, വൃക്ഷത്തൈ നടൽ തുടങ്ങിയ പരിപാടികളുടെ ഉദ്ഘാടനം കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ. ധനരാജ് നിർവഹിച്ചു. പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ഡോ. പി. ദിലീപ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ. നിർമ്മല, സി. ചന്ദ്രൻ, എം. മോഹൻദാസ്, അസിസ്റ്റൻറ് സെക്രട്ടറി കെ. ആർ. മുരുകേഷ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. വി. ജിതേഷ്, പോളിടെക്നിക് സൂപ്രണ്ട് എം. പി. സുരേഷ്, പി. യു. വൈശാഖ്, സിഡിഎസ് ചെയർപേഴ്സൺ സി. കനകം തുടങ്ങിയവർ സംസാരിച്ചു.