എൽഐസി ഏജൻറുമാരുടെ ധർണ ഇന്ന് എറണാകുളം രാജാജി റോഡിൽ. എംപി ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്യും.

എൽഐസിയിൽ പഴയ പോളിസികൾ പിൻവലിച്ച് റീഫയലിംഗ് നടത്തി പുതിയ പദ്ധതികൾ നടപ്പാക്കിയതിനെത്തുടർന്ന് ഏജന്റുമാരടക്കം നേരിടുന്ന പ്രശ്ന‌ങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ എൽഐസി ഏജന്റ്സ് ഫെഡറേഷൻ എറണാകുളം ഡിവിഷൻ തലത്തിൽ ഇന്നു ധർണ നടത്തും. ഫെഡറേഷൻ രാജ്യ വ്യാപകമായി നടത്തുന്ന സമരങ്ങളുടെ തുടർച്ചയായാണു ധർണ സംഘടിപ്പിക്കുന്നതെന്ന് ദേശീയ സെക്രട്ടറി പി.അനിൽകുമാർ, ഡിവിഷൻ പ്രസിഡന്റ് ടി.ഡി. സെൽവൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എറണാകുളം രാജാജി റോഡിൽനിന്ന് ഇന്നു രാവിലെ 9.30 ന് പ്രകടനമായി എത്തിച്ചേർന്ന് എൽ ഐസി ഡിവിഷൻ ഓഫീസിനു മുന്നിൽ നടക്കുന്ന ധർണ ബെന്നി ബെഹനാൻ എംപി ഉദ്ഘാടനം ചെയ്യും.