ലക്കിടി റെയില്‍വെ ഗേറ്റ് 19 വരെ അടച്ചിടും.

അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 15 മുതല്‍ അടച്ചിട്ട ലക്കിടി റെയില്‍വെ ഗേറ്റ് (ഗേറ്റ് നം. 164 എ) തുറന്നു കൊടുക്കുന്നത് രണ്ടു ദിവസത്തേക്ക് കൂടി നീട്ടി. ശനിയാഴ്ച (ഒക്ടോബര്‍ 19) രാത്രി പത്തു മണിക്ക് ശേഷം മാത്രമേ ഗേറ്റ് ഗതാഗതത്തിനായി തുറന്നു നല്‍കൂ എന്ന് സതേണ്‍ റെയില്‍വെ പാലക്കാട് അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു. വാഹനയാത്രയ്ക്കായി ലക്കിടി- മായന്നൂര്‍- തിരുവില്വാമല, ലക്കിടി- മങ്കര- കോട്ടായി- പെരിങ്ങോട്ടുകുറിശ്ശി- തിരുവില്വാമല റൂട്ടുകള്‍ ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു.