ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സ്.

കാഞ്ഞങ്ങാട് : സാക്ഷരതാ മിഷൻ എസ്എസ്എൽസി പ്ലസ്ടു തുല്യതാ പഠിതാക്കൾക്ക് ഹോസ്ദുർഗ് സ്കൂളിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കുട്ടികളിലെ ലഹരി ഇല്ലാതാക്കാൻ മാതാപിതാക്കൾക്ക് വലിയ ഉത്തരവാദിത്വം ഉണ്ട്. രക്ഷിതാക്കൾ കാര്യക്ഷമമായി ഇടപെടൽ നടത്തിയാൽ അടുത്ത തലമുറ രക്ഷപ്പെടും. ഇക്കാര്യത്തിൽ പോലീസ് എക്സൈസ് വകുപ്പിൻറെ പൂർണമായ സഹകരണം ഉണ്ടാകുമെന്ന് ക്ലാസ് നയിച്ച ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിലേ കോൺസ്റ്റബിൾ സുരേഷൻ കാനം പറഞ്ഞു.അധ്യാപകൻ സിപിവി വിനോദ് കുമാർ അദ്ധ്യക്ഷതയിൽ നഗരസഭ വൈസ് ചെയർമാൻ ബില്‍ടെക് അബ്ദുള്ള ഉൽഘാടനം ചെയ്തു.പത്മ മൊയ്തീൻ, സജിത തുടങ്ങിയവർ സംസാരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. തുല്യതാ കോഡിനേറ്റർ രജനീ വി സ്വാഗതവും പ്ലസ് ടൂ തുല്യത ലീഡർ സികെ നാസർ നന്ദിയും പറഞ്ഞു.