Breaking News:
ശബരിമലയിലെ സ്വർണം അടിച്ചുമാറ്റിയ സംഭവം; അയ്യപ്പന് സംരക്ഷണം നൽകണം. ദേവസ്വം ബോർഡ് അധികാരികൾക്കും സർക്കാരിനും സംഭവത്തിൽ പങ്കുണ്ടെന്ന് വി ഡി സതീശൻ…. ഉണ്ണിക്കൃഷ്ണന് പോറ്റി ക്ഷണിച്ചിട്ടാണ് പൂജയ്ക്ക് താന്‍ പോയതെന്ന് ചലച്ചിത്ര നടന് ജയറാം. പൂജ നടന്നത് തന്റെ വീട്ടില്‍ വച്ചായിരുന്നില്ല. അമ്പത്തൂരിലെ ഫാക്ടറിയിലായിരുന്നു പൂജ നടന്നത്. കട്ടിളപ്പടിയും നടയും വച്ചായിരുന്നു പൂജ നടന്നത്. ‘ശബരിമലയില്‍ സ്വര്‍ണക്കടത്തിന്റെ മറ്റൊരു വേര്‍ഷന്‍, മുഖ്യമന്ത്രി മിണ്ടാത്തതെന്ത്; അയ്യപ്പന്റെ സ്വത്ത് മോഷ്ടിക്കുന്നവർക്ക് കൂട്ടുനിൽക്കുന്നത് നികൃഷ്ട സ്വഭാവമുള്ളവർ ആയിരിക്കും ഇതിന് പിന്നിലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.
ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ഹസന്‍കുട്ടിക്ക് 67 വര്‍ഷം തടവിനു വിധിച്ചു.
റിനി ആൻ ജോർജ് സിപിഎം വേദിയിൽ… എനിക്ക് ഒരു യുവനേതാവിൽ നിന്ന് ചില മോശമായ അനുഭവങ്ങൾ നേരിടേണ്ടി വന്നു. അത് ഞാൻ തുറന്നുപറഞ്ഞു, പക്ഷേ ആ പ്രസ്ഥാനത്തെ ദുഃഖിപ്പിക്കേണ്ടെന്ന്കരുതി ആ നേതാവിൻ്റെ പേരു പറഞ്ഞില്ല!’
പോലീസുകാർക്ക് കുത്തേറ്റു… ചാവക്കാട് സ്വദേശി നിസാറും സഹോദരനും തമ്മിലുണ്ടായ വാക്ക് തർക്കവുവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ എത്തിയ പോലീസുകാർക്ക് കുത്തേറ്റു. പ്രതി മാനസികാസ്വാസ്ഥ്യം ഉളള ആളെന്ന് പോലീസ്.
ഇന്ന് ഗാന്ധിജയന്തി… മഹാത്മാഗാന്ധിയുടെ 156ാം ജന്മവാര്‍ഷികദിനം. അഹിംസ ആയുധമാക്കി അധിനിവേശഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഇന്ന് അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുകയാണ്.