സമൂഹത്തിന് ഒന്നടങ്കം വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയില്‍പെട്ടാല്‍ വിവരം വാട്‍സാപ്പ് നമ്പറിലൂടെ പോലീസിനെ അറിയിക്കാമെന്ന് കേരളാ പോലീസ്. ശബ്ദ സന്ദേശം, ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ എന്നിവ വഴി മാത്രമേ വിവരങ്ങള്‍ നല്‍കാൻ കഴിയൂ എന്നും കേരളാ പോലീസ് പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി. *99959 66666* ഈ നമ്പറിലേക്ക് 24 മണിക്കൂറും വിവരങ്ങള്‍ നല്‍കാവുന്നതാണ് എന്നും പോസ്റ്റില്‍ പറയുന്നു. ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയില്‍പെട്ടാല്‍ വിവരം വാട്‍സാപ്പിലൂടെ ഞങ്ങളെ അറിയിക്കൂ. മുകളിൽ കൊടുത്ത നമ്പറിലേക്ക് 24 മണിക്കൂറും വിവരങ്ങള്‍ നല്‍കാവുന്നതാണ്. ശബ്ദ സന്ദേശം, ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ എന്നിവ വഴി മാത്രമേ വിവരങ്ങള്‍ നല്‍കാൻ കഴിയൂ.