ലാഭകരമല്ലെങ്കിൽ പൂട്ടി പോണം ഹെ.. സംസ്ഥാനത്ത് 131 പൊതുമേഖലാ സ്ഥാപനങ്ങളിൽ 77 എണ്ണവും നഷ്ടത്തിൽ; ലാഭകരമല്ലാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെന്ന് CAG ശിപാർശ.

സംസ്ഥാനത്ത് 131 പൊതുമേഖലാ സ്ഥാപനങ്ങളിൽ 77 എണ്ണവും നഷ്ടത്തിലെന്ന് വീണ്ടും സിഎജി. ലാഭകരമല്ലാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെന്നാണ് ശിപാർശ. കെഎംഎംഎല്ലിൽ ക്രമക്കേടുണ്ടെന്നും കെഎസ്ആർടിസി കണക്കുകൾ നൽകുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആകെ 18026 കോടി രൂപയുടെ നഷ്ടമുണ്ടായി. 2016 ന് ശേഷം ഓഡിറ്റ് രേഖകളൊന്നും കെഎസ്ആർടിസി സമർപ്പിച്ചിട്ടില്ലെന്നും 2022-23 വർഷത്തെ സിഎജി റിപ്പോർട്ടിൽ പറയുന്നു. നഷ്ടത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങളിൽ സ്വകാര്യ പങ്കാളിത്തമാകാം എന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരളത്തിനുള്ള പുതുവഴി നയരേഖയിൽ പറയുന്നത്. പിന്നിലെയാണ് പൊതുമേഖലാ സ്ഥാപനങ്ങളുണ്ടാക്കുന്ന നഷ്ടക്കണക്ക് സിഎജി നിരത്തുന്നതും.