പാലക്കാട് കോട്ടായില്‍ ഐസ്ക്രീമില് വിഷം ചേര്‍ത്ത് കഴിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ബിൻസി (36) മരിച്ചു. വിഷം കഴിച്ച ഇവരുടെ മൂന്ന് വയസുള്ള മകള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കുഞ്ഞ് അപകടനില തരണം ചെയ്തതായാണ് വിവരം. ഇന്ന് രാവിലെയാണ് സംഭവം. ഭർത്താവ് സുരേഷ് വീട്ടിലില്ലാത്ത സമയത്തായാണ് സംഭവം.