കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയുടെ കഴുത്തിൽ വെട്ടി പരിക്കേൽപ്പിച്ച് ഭർത്താവ്.
കറുകപുത്തൂർ ഒഴുവത്രയിൽ മഹാലക്ഷ്മി എന്ന സ്ത്രീക്കാണ് വെട്ടേറ്റത്. അത്യാസന്ന നിലയിലായ ഇവരെ തൃശൂർ മെഡിക്കൽ കോളേജിൽപ്രവേശിപ്പിച്ചു. ഭർത്താവ് സുനിൽകുമാറാണ് വഴക്കിനെത്തുടർന്ന് മഹാലക്ഷ്‌മിയെ വെട്ടി പരിക്കേൽപ്പിച്ചത്. ഇന്ന് വൈകീട്ട്ആറരയോടെയായിരുന്നു സംഭവം.