കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പുഴയിൽ മാലിന്യം നിക്ഷേപിക്കരുത്!പിടിച്ചാൽ കടുത്ത ശിക്ഷയാണ് അംബാനെ!!

കുടിക്കാനും കുളിക്കാനും മറ്റുമായി ഉപയോഗിക്കുന്ന കൽച്ചാടി പുഴയിൽ വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. വിവിധ ഇടങ്ങളിലായി നിരവധി കുടിവെള്ള പദ്ധതികൾ സ്ഥാപിച്ചിട്ടുള്ള പുഴയിലാണ് ഡയപ്പറുകളും നാപ്കിനുകളും തുടങ്ങി മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. തെളിനീരൊഴുകുന്ന പുഴയിലേക്ക് ഹാനികരമായ മാലിന്യങ്ങൾ എറിയുന്ന പ്രദേശങ്ങളിൽ പഞ്ചായത്തും, ആരോഗ്യവകുപ്പും മുന്നറിയിപ്പ് ബോർഡുകളും ക്യാമറകളും സ്ഥാപിച്ച കുടിവെള്ള സ്രോതസ്സിലെ മലിനമാക്കുന്നത് തടയണമെന്നാണ് മരുതഞ്ചേരി, തെങ്ങും പാടം പ്രദേശത്തുള്ളവർ ആവശ്യപ്പെടുന്നത്.