കെ എസ് യു മുൻ സംസ്ഥാന പ്രസിഡണ്ടും, എൻഎസ്‌യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ കെ എം അഭിജിത്ത് വിവാഹിതനാകുന്നു;

Breaking News:
യുവ കോൺഗ്രസ് നേതാവിന്റേത് പ്രണയവിവാഹം.
എൻഎസ്‌യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെഎം അഭിജിത്ത് വിവാഹിതനാവുന്നു. മണ്ണൂര്‍ ശ്രീപുരിയില്‍ പന്നക്കര മാധവന്റെയും പ്രകാശിനിയുടെയും മകള്‍ പി നജ്മിയാണ് വധു. ഓഗസ്റ്റ് 17ന് വ്യാഴാഴ്‌ച ഫറോക്ക് കടലുണ്ടി റോഡ് ആമ്ബിയൻസ് ഓഡിറ്റോറിയത്തിലാണ് വിവാഹം.
കോഴിക്കാട് മീഞ്ചന്ത ഗവ.ആര്‍ട്‌സ് ആൻഡ് സയൻസ് കോളജില്‍ അഭിജിത്തിന്റെ ജൂനിയറായിരുന്നു നജ്മി. പരിചയം പിന്നീട് പ്രണയമായി വളരുകയായിരുന്നു. എംഎ ബിഎഡ്ഡുകാരിയായ നജ്മി മണ്ണൂര്‍ സ്വദേശിനിയാണ്. കെഎസ്‌യു സംസ്ഥാനപ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ ചെയര്‍മാൻ തുടങ്ങിയ സ്ഥാനങ്ങള്‍ അഭിജിത്ത് വഹിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും അഭിജിത്ത് പരാജയപ്പെട്ടിരുന്നു.