കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് പോലീസ് കേസ് റജിസ്റ്റർ ചെയ്തെങ്കിലും കോടതി വിമർശനം

നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനു നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് പോലീസ് കേസ് റജിസ്റ്റർ ചെയ്തു. എന്നാൽ
പ്രതികളെ മർദിച്ചവർ എവിടെയെന്നും, പോലീസ് മന്ത്രിമാരെ മാത്രം രക്ഷിച്ചാൽ പോരാ, ജനങ്ങളെയും രക്ഷിക്കണമെന്നും കോടതി. ഷൂ എറിഞ്ഞ സംഭവത്തിൽ പോലീസിനെതിരെ പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് വിമർശനം നടത്തിയത്.