കെ എസ്.ആർ.ടി.സി. ബസിൽ കടത്തിയ 24.78 ലക്ഷം രൂപയുമായി എറണാകുളം സ്വദേശി അറസ്റ്റിൽ.

Breaking News:
വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ
കെ എസ്.ആർ.ടി.സി. ബസിൽ കടത്തിയ 24.78 ലക്ഷം രൂപയുമായി എറണാകുളം സ്വദേശി അറസ്റ്റിൽ. പെരുമ്പാവൂർ ടി.ബി. റോഡ് ലക്ഷ്മി നിവാസ് താനാജി യശ്വന്ത് യാംഗർ (58) ആണ് പിടിയിലായത്. ചൊവ്വാഴ്ച വൈകീട്ട് ഏഴിന് വാളയാർ എക്സൈസ് ഇൻസ്പെക്ടർ കെ. നിഷാന്തിന്റെയും ടാസ്സ് ഫോഴ്സിന്റെയും നേതൃത്വത്തിൽ വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ വാളയാർ പോലീസിന് കൈമാറി.
എക്സൈസ് ഇൻസ്പെക്ടർ വി പിൻദാസ്, പ്രിവന്റീവ് ഓഫീസർമാരായ പി.എം. ഷാനവാസ്, ടി.ആർ. അർജുനൻ, സുദർശൻ നായർ, സിവിൽ എക്സൈസ് ഓഫീസർ മാരായ എൻ. നാസർ, എൻ.എ സ്. വിവേക്, പി. ശരവണൻ, ബി.സുനിൽ, യൂനസ്,ഡ്രൈവർ സെൽവകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.