കെഎസ്ആര്‍ടിസി ബസ്തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് കെ എം സച്ചിന്‍ദേവ് എം എല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയിലാണ് ഉത്തരവ്

തിരുവനന്തപുരം ഒന്നാം ക്ലാസ്മജിസ്‌ട്രേറ്റ്കോടതി മൂന്നിന്റെതാണ് ഉത്തരവ്. നേരത്തെ സംഭവത്തില്‍ ഡ്രൈവര്‍ യദു പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുത്തിരുന്നില്ല. തുടര്‍ന്ന് കോടതിയെസമീപിക്കുകയായിരുന്നു. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവും എംഎല്‍എയുമായ കെ. എം.സച്ചിന്‍ദേവ്, മേയറുടെസഹോദരന്‍, സഹോദര ഭാര്യ, കണ്ടാലറിയാവുന്ന ഒരാള്‍ ഇവര്‍ക്കെതിരെ കേസ്എടുക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഔദ്യോഗികകൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അസഭ്യംപറയല്‍, അന്യായമായിതടഞ്ഞുവയ്ക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഹര്‍ജിയില്‍ചൂണ്ടിക്കാട്ടിയിരുന്നു. സമാനമായ പരാതിയില്‍ നേരത്തെയും കോടതി കേസ് എടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു.