ക്ഷേത്രങ്ങളിലോ ക്ഷേത്ര പരിസരത്തോ രാഷ്ട്രീയ സംഘടനകളുടെ കൊടി-തോരണങ്ങളോ ചിഹ്നമോ അടയാളമോ വേണ്ടെന്ന് സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച് ദേവസ്വം വകുപ്പ് ക്ഷേത്രങ്ങൾക്ക് കർശന നിർദ്ദേശം നൽകി. ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിലുള്ളതും സർക്കാരിന്റെ സാമ്പത്തികസഹായം കൈപ്പറ്റുന്നതുമായ ക്ഷേത്രങ്ങൾക്കാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. ഏകവർണ പതാക, രാഷ്ട്രീയസംഘടനകളിലെ വ്യക്തികളുടെയോ ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുടെയോ ചിത്രം, മത -സാമുദായിക സ്പർധയുണ്ടാക്കുന്നതും വളർത്തുന്നതുമായ പ്രചാരണ സാധനങ്ങൾ എന്നിവ ക്ഷേത്രത്തിലോ പരിസരത്തോ പ്രദർശിപ്പിക്കരുതെന്നാണ് സർക്കാർ നിർദ്ദേശം.