കൊഴിഞ്ഞാമ്പാറയിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് വീട് തകർന്നു.

വടകരപ്പതി മേനോൻപാറ ഷുഗർ ഫാക്ടറിക്കു സമീപം അമ്പാട്ടുകളത്തിൽ മുരുകേശന്റെ വീട്ടിലെ പാചകവാതക സിലിൻഡറാണു പൊട്ടിത്തെറിച്ചത്. ഓട് മേഞ്ഞ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. ഗൃഹോപകരണങ്ങളും വിവിധ രേഖകളും കത്തിനശിച്ചു. മുരുകേശൻ വീടിന് സമീപത്തു തന്നെയുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.