താലികെട്ട് സമയത്താണ് വിപ്ലവ മുദ്രാവാക്യങ്ങൾ ഉയർത്തി ക്ഷേത്രത്തെ രാഷ്‌ട്രീയവേദിയാക്കി മാറ്റിയത്. മുഹൂർത്ത സമയത്താണ് എസ്എഫ്ഐ സിന്ദാബാദ് ഉൾപ്പെടെയുള്ള മുദ്രാവാക്യങ്ങൾ ഉയർന്നത്. ഹിന്ദു സംസ്കാരത്തെയും ക്ഷേത്രപരിസരത്തെ ചടങ്ങുകളുടെ പാവനതയും തകർക്കാനുള്ള സിപിഎം ശ്രമത്തിന്‍റെ ഭാഗമാണ് ഇത്തരം നീക്കമെന്ന് ഹിന്ദുഐക്യവേദി വിമർശിച്ചു. സംഭവം പുറത്ത് വന്നതിന് പിന്നാലെ വിശ്വാസി സമൂഹം കടുത്ത അമർഷത്തിലും പ്രതിഷേധത്തിലുമാണ്.