അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന്ഫോട്ടോയെടുത്ത് ആശുപത്രിയുടെ പേരിനൊപ്പം8590965259 എന്ന നമ്പറിലേക്ക് വാട്ട്‌സ് ആപ്പായി അയച്ചാല്‍ ഉടനടി 500 രൂപ നല്‍കും. ലയണ്‍സ് ക്ലബ്ബും318 ഇയുമായി ചേര്‍ന്നാണ് പദ്ധതി. ഇപ്പോള്‍ കോഴിക്കോട് നഗരത്തില്‍ മാത്രമാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയിലൂടെ കൂടുതല്‍ ആളുകളുടെ ജീവന്‍ രക്ഷിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.