കോഴിക്കോട് മുക്കം കാരശേരിയില്‍ വീടിന്റെ ഓടിളക്കി 25 പവൻ സ്വര്‍ണം കവര്‍ന്നു. വീട്ടുകാര്‍ വിവാഹസല്‍ക്കാരത്തിന് പോയ സമയത്താണ് മോഷണം. ഇന്നലെ രാത്രി എട്ടിനും പത്തിനും ഇടയിലായിരുന്നു സംഭവം. വീട്ടുകാർ തിരിച്ചു വന്നപ്പോഴാണ് അലമാരയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ആളിറങ്ങാന്‍ പാകത്തില്‍ ഓടുകള്‍ മാറ്റിയ നിലയിലായിരുന്നു. പോലീസിൽ പരാതി നൽകി.