കോഴിക്കോട് കെഎസ്ഇബിയുടെ ടവർ ലൈനിൽ നിന്നും ഷോക്കേറ്റ് ഗുരുതരമായി പൊള്ളലേറ്റ 12 കാരൻ മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂർ മാണിയമ്പലം പള്ളി ക്വാർട്ടേഴ്സിൽ താമസക്കാരായ മുബാസിൻ്റെ മകൻ മാലിക്ക് (12) ആണ് മരിച്ചത്. ക്വാട്ടേഴ്സ്ന് മുകളിൽ കളിക്കുന്നതിനിടെ ആണ് കുട്ടിക്ക് ഷോക്കേറ്റത്. ഗുരുതരമായ പൊള്ളലേറ്റ കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.